ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാർഷികത്തിൽ നടപടി വൻവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ദുരന്തമായെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആവർത്തിച്ചു. ജനങ്ങൾ അനുഭവിച്ച ദുരിതവും ഇന്ത്യൻ സന്പദ്ഘടനയെ പിടിച്ചുലച്ച നടപടിയുടെ ശരിയായ ആഘാതവും പോലും വിസ്മരിക്കുന്നതായി ഭരണ- പ്രതിപക്ഷ നേതാക്കൾ പരസ്പരം നടത്തുന്ന പഴിചാരലുകൾ.
ആദ്യ വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി കേന്ദ്രസർക്കാരും ബിജെപിയും ആചരിച്ചു. കരിദിനം ആചരിച്ചു പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി തിരിച്ചടിച്ചു. നോട്ട് നിരോധനത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ സന്ദേശത്തിനു പുറമെ, ദേശീയ- പ്രാദേശിക പത്രങ്ങളുടെ ഒന്നാം പേജിൽ പരസ്യങ്ങളും സർക്കാർ നൽകി.
സ്വയം പുകഴ്ത്തി മോദി വീഡിയോ
അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നടപടികൾക്കു പിന്തുണ നൽകിയ ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച ജനങ്ങളുടെ മുന്നിൽ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവർക്കായാണ് നോട്ട് റദ്ദാക്കൽ നടപ്പാക്കിയതെന്ന് കേന്ദ്രം ഇന്നലെ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. ഹിന്ദിയിൽ 7.12 മിനിറ്റ് നീളുന്ന വീഡിയോ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആദ്യം പുറത്തുവിട്ടത്. പിന്നീട് യു ട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും അടക്കം വീഡിയോ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു.
അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കും ഭീകരതയ്ക്കും എതിരായ പോരാട്ടത്തിനാണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗവും കളറിലും ബ്ലാക് ആൻഡ് വൈറ്റിലുമായി ചേർത്ത് ഇറക്കിയ വീഡിയോയിലുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരാളും എടുക്കാത്ത ചരിത്രപരമായ തീരുമാനമാണു മോദി നടപ്പാക്കിയതെന്നു വീഡിയോ പറയുന്നു.
ജോർജ് കള്ളിവയലിൽ