റിച്ച്മണ്ട് : വിർജിനീയ, ന്യൂജേഴ്സി സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റ് സ്ഥാനാർഥികൾ വിജയിച്ചത് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തിരിച്ചടിയായി. വിർജിനീയയിൽ റിപ്പബ്ളിക്കൻ സ്ഥാനാർഥി എഡ് ഗില്ലസ്പിയെ തറപറ്റിച്ച് ഡെമോക്രാറ്റ് പാർട്ടിക്കാരനായ റാൽഫ് നോർത്താം വിജയിച്ചു.
ന്യൂജേഴ്സിയിൽ ഗവർണർ ക്രിസ് ക്രിസ്റ്റിയുടെ പിൻഗാമിക്കുവേണ്ടിയുള്ള മത്സരത്തിൽ ഡെമോക്രാറ്റ് പാർട്ടിക്കാരനായ ഫിൽ മർഫി വിജയം കൊയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ലഫ്റ്റനന്റ് ഗവർണർ കിം ഗുവാഡാംഗ്നോ ആയിരുന്നു എതിരാളി. ട്രംപിന്റെ ഭരണം സമൂഹത്തിലുണ്ടാക്കിയ ഭിന്നതയ്ക്ക് എതിരേയുള്ള വോട്ടർമാരുടെ പ്രതികരണമാണു തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമെന്നു മർഫിയും നോർത്താമും പറഞ്ഞു.
അമേരിക്കൻ മൂല്യങ്ങൾ സംബന്ധിച്ച ഹിതപരിശോധനയാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്നു ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാൻ ടോം പെരെസ് സിഎൻഎന്നിനോടു പറഞ്ഞു.