റിയാദ്: മുൻ സൗദി രാജാവ് ഫഹ്ദിന്റെ പുത്രൻ അബ്ദൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചെന്നുള്ള അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും സൗദി ഇൻഫർമേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രാജകുമാരന്മാരും ബിസിനസുകാരുമായി ഒട്ടേറെപ്പേരെ കഴിഞ്ഞദിവസം സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിനെ ചെറുത്തപ്പോഴോ കസ്റ്റഡിയിലോ അബ്ദൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ കൊല്ലപ്പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനെത്തുടർന്നാണു ഇൻഫർമേഷൻ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്