വാഷിംഗ്ടൺ: മതങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കി മതസ്വാതന്ത്ര്യം വർധിപ്പിക്കാൻ ഇന്ത്യക്ക് സാന്പത്തിക സഹായം വാഗ്ദാനം ചെയ്തു യുഎസ്. ഏകദേശം 50,000 യുഎസ് ഡോളറിന്റെ സഹായമാണ് മതങ്ങൾ മൂലമുള്ള സംഘർഷം ഒഴിവാക്കാനുതകുന്ന പ്രോജക്ടുകളുമായി എത്തുന്ന എൻജിഒകൾക്കു(സർക്കാരിതര ഏജൻസി) നൽകുക.
ശ്രീലങ്കയ്ക്കും സമാനമായ സാന്പത്തികസഹായം നൽകും. മതങ്ങൾ,ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷസാധ്യതകൾ മുൻകൂട്ടിക്കണ്ട് അവ തടയുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ ക്രമീകരിക്കാൻ സഹായിക്കുന്ന പ്രോജക്ടുകൾക്കാകും സഹായം നൽകുക.
മതസ്വാതന്ത്ര്യത്തിനു സംരക്ഷണം നൽകുന്ന നിയമസംവിധാനങ്ങളെക്കുറിച്ച് സമൂഹത്തിനു ബോധവത്കരണം നൽകാൻ ഉതകുന്ന നിർദേശങ്ങളും എൻജിഒകൾ സമർപ്പിക്കണം.