തൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ, വാട്ടർപോളോ ചാന്പ്യൻഷിപ്പ് നാളെ മുതൽ 13 വരെ തൃശൂരിൽ നടക്കും. പാടൂക്കാടുള്ള വിമല കോളജ് ഇന്റർനാഷണൽ അക്വാട്ടിക് അക്കാദമിയിലാണ് ചാന്പ്യൻഷിപ്പ്. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി ആയിരത്തോളം താരങ്ങൾ പങ്കെടുക്കും.
നാളെ രാവിലെ 9.30ന് മേയർ അജിത ജയരാജൻ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ അധ്യക്ഷയാകും. 13ന് വൈകിട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനം നടത്തും.
മന്ത്രി വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എംപി എന്നിവർ പങ്കെടുക്കും.
സ്കൂൾ നീന്തൽ, വാട്ടർപോളോ ചാന്പ്യൻഷിപ്പിനു നാളെ തുടക്കം
12:11 AM Nov 09, 2017 | Deepika.com