+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് ജി​എ​സ്ടി; ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ന്‍റ് അ​സോ. ധ​ർ​ണ ന​ട​ത്തി

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് ച​ര​ക്ക് സേ​വ​ന നി​കു​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. കോ​ഴി
ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് ജി​എ​സ്ടി; ഹോ​ട്ട​ൽ ആ​ൻ​ഡ്  റസ്റ്ററ​ന്‍റ് അ​സോ. ധ​ർ​ണ ന​ട​ത്തി
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് ച​ര​ക്ക് സേ​വ​ന നി​കു​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

കോ​ഴി​ക്കോ​ട് സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ഓ​ഫീ​സി​ന് സ​മീ​പം ന​ട​ന്ന ധ​ർ​ണ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. മു​ഹ​മ്മ​ദ് സു​ഹൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തെ ജി​എ​സ്ടി​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാരിന്‍റെ ന​ട​പ​ടി ഏ​ത് വി​ധേ​ന​യും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കു​മെ​ന്നും ജി​എ​സ്ടി നി​ല​വി​ൽ വ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് ഹോ​ട്ട​ൽ ഭ​ക്ഷ​ണം കി​ട്ടാ​ക​നി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​വ​സ​വ​രു​മാ​നം ആ​റാ​യി​ര​ത്തി​നും പ​തി​നാ​യി​ര​ത്തി​നും ഇ​ട​യി​ൽ വ​രു​ന്ന​വ​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം നി​കു​തി​യും പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ൽ ദി​വ​സ വ​രു​മാ​നം വ​രു​ന്ന​വ​ർ​ക്ക് 12 ശ​ത​മാ​ന​വും നി​കു​തി​യാ​ണ് ചു​മ​ത്താ​ൻ പോ​വു​ന്ന​ത്.

അ​ടി​ക്ക​ടി സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റം ഉണ്ടാകു​ന്പോ​ഴും ഹോ​ട്ട​ലു​ക​ൾ ഭ​ക്ഷ​ണ​ത്തി​ന് അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ പു​തി​യ നി​കു​തി കൂ​ടി ക​ട​ന്നു​വ​രു​ന്പോ​ൾ ഭ​ക്ഷ​ണ​ത്തി​ന് വി​ല​വ​ർ​ദ്ധി​പ്പി​ക്കാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. സു​ഗു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി എം.​ആ​ർ. അ​നീ​ഷ്, ക​ബീ​ർ വൈ​റ്റ് ഹൗ​സ്, അ​ബൂ​ബ​ക്ക​ർ ല​ഞ്ച് ഹോം, ​വി​ജ​യ​ൻ കൂ​ട​ര​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.