ഹോചിമിന്‍ സിറ്റി: ഇന്ത്യന്‍ ബോക്സിംഗ് സൂപ്പര്‍താരം എം.സി. മേരി കോം ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു. നാലു സ്വര്‍ണമടക്കം അഞ്ചു തവണ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ മേരി കോം 48 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഒരു ഒളിമ്പിക് വെങ്കലവും മേരി കോമിന് സ്വന്തമായിട്ടുണ്ട്. തന്റെ അഞ്ചാം സ്വര്‍ണം ലക്ഷ്യമിട്ടാണ് മേരി കോം ഫൈനലില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്. 57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന സോണിയ ലാതറും ഫൈനല്‍ പ്രവേശനം നേടി.
സെമിഫൈനലില്‍ ജപ്പാന്റെ സുബാസ കൊമുരയെ ഏകപക്ഷീയമായ 5-0 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് മേരികോം ഫൈനലില്‍ ഇടം കണ്ടെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയോടാണ് കോം ഏറ്റുമുട്ടുന്നത്. വിജയിച്ചാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ കോമിന്റെ ആദ്യസ്വര്ണമാകും ഇത്.
ഇന്ന് ഫൈനലില്‍ ചൈനയുടെ യിന് ജുന്ഹുവയെയാണ് സോണിയ നേരിടുന്നത്.
ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് സോണിയ. ഈ ചാമ്പ്യന്‍ഷിപ്പില്‍ അത് സ്വര്‍ണമാക്കി മാറ്റാനാണ് സോണിയയുടെ ശ്രമം.
ഇന്ത്യയുടെ മുന്‍ സ്വര്‍ണമെഡല്‍ ജേതാവായ സരിതാദേവിക്ക് (64 കിലോഗ്രാം) വെങ്കലമാണ് നേടാനായത്. 54 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ശിക്ഷയ്ക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മേരി കോം ഫൈനലില്‍
12:28 AM Nov 08, 2017 | Deepika.com