ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ 20 മെഡലുകളുമായി പൂര്‍ത്തിയാക്കി. ഇന്നലെ നടന്ന 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യക്കു സ്വര്‍ണവും വെള്ളിയും. സത്യേന്ദ്ര സിംഗ് സ്വര്‍ണം നേടിയപ്പോള്‍ സഞ്ജീവ് രജ്പുതിനായിരുന്നു വെള്ളി. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആറു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവും സ്വന്തമാക്കി. ഇവരെക്കൂടാതെ ചെയ്ന്‍ സിംഗും ഫൈനലില്‍ പ്രവേശിച്ചിരുന്നു.
യോഗ്യത മത്സരത്തില്‍ സത്യേന്ദ്ര രണ്ടാം സ്ഥാനത്തായു രജ്പുത് മൂന്നാം സ്ഥാനക്കാരനായും ചെയ്ന്‍ സിംഗ് നാലാം സ്ഥാനക്കാരനായുമാണ് ഫൈനലില്‍ കടന്നത്. ഫൈനലില്‍ സത്യേന്ദ്ര 454.2 പോയിന്റും രജ്പുത് 453.3 പോയിന്റും സ്വന്തമാക്കി.
കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ്: സത്യേന്ദ്ര സിംഗിനു സ്വര്‍ണം
12:10 AM Nov 07, 2017 | Deepika.com