+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കും; ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മോ​ദി

ന്യൂ​ഡ​ല്‍​ഹി: ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു
ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കും; ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മോ​ദി
ന്യൂ​ഡ​ല്‍​ഹി: ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തു​ന്ന ഫോ​ട്ടോ​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

യു​ദ്ധ​വി​മാ​ന എ​ന്‍​ജി​ന്‍, ആ​യു​ധ​വേ​ധ ഡ്രോ​ണ്‍, സാ​ങ്കേ​തി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ന​ട​ത്തി. ഇ​ന്ത്യ അ​മേ​രി​ക്ക ബ​ന്ധം ദൃ​ഡ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ൻ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ച​ർ​ച്ച​യി​ൽ ഇ​രു​നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ- അ​മേ​രി​ക്ക സൗ​ഹൃ​ദം ലോ​ക​ന​ന്മ​യ്ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വും പ​ര​സ്പ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ലും ച​ർ​ച്ച​യാ​യി. പ​ര​സ്പ​ര സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​രു​നേ​താ​ക്ക​ളും സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി.

ച​ന്ദ്ര​യാ​ൻ-3 ദൗ​ത്യ​വി​ജ​യ​ത്തി​ൽ ഇ​ന്ത്യ​യെ ബൈ​ഡ​ൻ അ​ഭി​ന​ന്ദി​ച്ചു. ആ​ദി​ത്യ എ​ൽ-1 ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര​മി​ക​വ്. മോ​ദി​യേ​യും ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​രെ​യ‌ും ബൈ​ഡ​ൻ അ​ഭി​ന​ന്ദി​ച്ചു. ച​ര്‍​ച്ച​യ്ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ത്താ​ഴ​വി​രു​ന്നി​ലും ജോ ​ബൈ​ഡ​ന്‍ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ഴോ​ടെ​യാ​ണ് ബൈ​ഡ​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സ് വ​ണ്‍ വി​മാ​ന​ത്തി​ല്‍ ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജെ​ന്‍ ഒ​മെ​ലി ഡി​ല്ലെ​ന്‍, ഓ​വ​ല്‍ ഓ​ഫീ​സ് ഡ​യ​റ​ക്ട​ര്‍ ആ​നി ടോ​മ​സി എ​ന്നി​വ​ര്‍ ബൈ​ഡ​ന്‍റെ സം​ഘ​ത്തി​ലു​ണ്ട്.
More in Latest News :