ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യം "ഇന്ത്യ' എന്ന പേരിന് പകരം "ഭാരത്' എന്ന പേര് സ്വീകരിച്ചാൽ "പരിഹാസ്യ'മായ രാഷ്ട്ര പേരുമാറ്റ വിവാദം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
"അലയൻസ് ഫോർ ബെറ്റർമെന്റ്, ഹാർമണി ആൻഡ് റെസ്പോൺസിബിൾ അഡ്വാൻസ്മെന്റ് ഫോർ ടുമോറോ'(ഭാരത്) എന്ന പേര് സഖ്യത്തിന് തമാശരൂപേണ നിർദേശിച്ച തരൂർ, ബിജെപിയുടെ പേരുമാറ്റ കളി അവസാനിപ്പിക്കാൻ ഇത് മതിയെന്നും പറഞ്ഞു.
നേരത്തെ, ഭാരത് എന്ന പേര് ഉപയോഗിക്കുന്നതിൽ ഭരണഘടനാപരമായി തെറ്റില്ലെങ്കിലും വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത ഇന്ത്യ എന്ന ബ്രാൻഡ് ഒഴിവാക്കുക എന്ന മണ്ടത്തരത്തിന് കേന്ദ്ര സർക്കാർ തുനിയില്ലെന്നാണ് കരുതുന്നതെന്ന് തരൂർ ചൊവ്വാഴ്ച എക്സിൽ കുറിച്ചിരുന്നു.