+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷം​സീ​റി​നും ഉ​ദ​യ​നി​ധി​ക്കു​മെ​തി​രെ പ്ര​സ്താ​വ​ന​യു​മാ​യി പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം

തൃ​ശൂ​ർ: വി​ശ്വാ​സം സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി വി​വാ​ദ​ത്തി​ലാ​യ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പ​രോ​ക്ഷ പ്ര​സ്താ​വ​ന​യു​മാ​യി
ഷം​സീ​റി​നും ഉ​ദ​യ​നി​ധി​ക്കു​മെ​തി​രെ പ്ര​സ്താ​വ​ന​യു​മാ​യി പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം
തൃ​ശൂ​ർ: വി​ശ്വാ​സം സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി വി​വാ​ദ​ത്തി​ലാ​യ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പ​രോ​ക്ഷ പ്ര​സ്താ​വ​ന​യു​മാ​യി പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം.

ഇ​രു​നേ​താ​ക്ക​ളു​ടെ​യും പേ​രെ​ടു​ത്ത് പ​റ​യാ​തെ, ഗ​ണ​പ​തി​യെ മി​ത്ത് എ​ന്ന് ആ​രോ​പി​ക്കു​ക​യും സ​നാ​ത​ന​ധ​ർ​മ​ത്തി​നെ​തി​രാ​യ പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും അ​റി​യി​ക്കു​ന്നു​വെ​ന്ന് ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി.

കോ​ടി​ക്ക​ണ​ക്കി​ന് പേ​രു​ടെ വി​ശ്വാ​സ​ത്തെ ഹ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് ഈ ​നീ​ക്ക​ങ്ങ​ളെ​ന്ന് പ​റ​ഞ്ഞ ദേ​വ​സ്വം, "ഇ​ന്ത്യ'​യി​ലെ മ​റ്റൊ​രു നേ​താ​വ് സ​നാ​ത​ന​ധ​ർ​മ​ത്തി​ന്‍റെ ഉ​ന്മൂ​ല​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​റ​ഞ്ഞു.

സ​നാ​ത​ന ധ​ർ​മ്മ​ത്തി​നെ​തി​രെ​യു​ള്ള ആ​ഹ്വാ​നം അ​ർ​ഹി​ക്കു​ന്ന അ​വ​ഗ​ണ​ന​യോ​ടെ ത​ള​ളി​ക്ക​ള​യേ​ണ്ട​താ​ണ്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ മു​ള​യി​ലേ നു​ള്ളി​ക്ക​ള​യേ​ണ്ട​തു​ണ്ട്. അ​വ​രെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് അ​താ​ത് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ ചു​മ​ത​ല​യാ​ണ്.

ഭാ​ര​ത​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ത​ന്നെ എ​ല്ലാ മ​നു​ഷ്യ​രേ​യും, നി​രീ​ശ്വ​ര​വാ​ദി​ക​ളെ​പ്പോ​ലും ഒ​രു​പോ​ലെ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​നാ​ത​ന​ധ​ർ​മ്മ​ത്തി​ന്‍റെ വെ​ളി​ച്ച​മു​ൾ​ക്കൊ​ണ്ടാ​ണ്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷ​വും സ്പ​ർ​ദ്ധ​യും വ​ള​ർ​ത്തു​വാ​ൻ മാ​ത്ര​മേ സ​ഹാ​യി​ക്കൂ​വെ​ന്നും ദേ​വ​സ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :