+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സ് ഓ​പ്പ​ൺ മ​ത്സ​ര​ത്തി​നി​ടെ ഹി​റ്റ്ല​ർ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം; ആ​രാ​ധ​ക​നെ പു​റ​ത്താ​ക്കി

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ലെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് യാ​നി​ക് സി​ന്ന​ർ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​നി​ടെ ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റെ പ്ര​കീ​ർ​ത്തി​ക്കു​
യു​എ​സ് ഓ​പ്പ​ൺ മ​ത്സ​ര​ത്തി​നി​ടെ ഹി​റ്റ്ല​ർ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം; ആ​രാ​ധ​ക​നെ പു​റ​ത്താ​ക്കി
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ലെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് - യാ​നി​ക് സി​ന്ന​ർ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​നി​ടെ ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റെ പ്ര​കീ​ർ​ത്തി​ക്കു​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ ആ​രാ​ധ​ക​നെ മൈ​താ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്കി.

മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം സെ​റ്റി​ൽ സെ​ർ​വ് ചെ​യ്യാ​നാ​യി ഒ​രു​ങ്ങു​ന്ന​തി​നി​ടെ, കാ​ണി​ക​ളി​ലൊ​രാ​ൾ ഹി​റ്റ്ല​ർ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത് സ്വ​രേ​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സ്വ​രേ​വ് ഉ​ട​ന​ടി ഇ​ക്കാ​ര്യം ചെ​യ​ർ അം​പ​യ​റെ അ​റി​യി​ച്ചു.

മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ൾ സ്വ​യം മു​ന്നോ​ട്ട് വ​ന്ന് മൈ​താ​ന​ത്തി​ന് പു​റ​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന് അം​പ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കാ​ണി​ക​ൾ നി​ശ​ബ്ദ​രാ​യി തു​ട​ർ​ന്നു. തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​സ്ഥ​രെ​ത്തി മ​റ്റ് കാ​ണി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ളെ ക​ണ്ടെ​ത്തി പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ, മ​ത്സ​ര​ത്തി​ൽ സി​ന്ന​റി​നെ വീ​ഴ്ത്തി സ്വ​രേ​വ് ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ചു. സ്കോ​ർ: 6-4, 3-6, 6-2, 4-6, 6-3.
More in Latest News :