+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ളിം​ഗ് ദി​ന​ത്തി​ലും വി​വാ​ദം; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ ജെയ്ക്കിനായി പ്രാ​ർ​ഥ​നാ​പേ​ക്ഷ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ വി​വാ​ദ​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ പ്രാ​ർ​ഥ​നാ​പേ​ക്ഷ. പു​തു​പ്പ​ള്ളി​യി​ലെ "പു​തി​യ പു​ണ്യാ​ള'​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​തു​മ
പോ​ളിം​ഗ് ദി​ന​ത്തി​ലും വി​വാ​ദം; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ ജെയ്ക്കിനായി പ്രാ​ർ​ഥ​നാ​പേ​ക്ഷ
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ വി​വാ​ദ​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ പ്രാ​ർ​ഥ​നാ​പേ​ക്ഷ. പു​തു​പ്പ​ള്ളി​യി​ലെ "പു​തി​യ പു​ണ്യാ​ള'​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യ ജെ​യ്ക് സി. ​തോ​മ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലാ​ണ് വി​വാ​ദ കു​റി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. "പു​തു​പ്പ​ള്ളി​യി​ലെ പു​തി​യ പു​ണ്യാ​ളാ, വി. ​ചാ​ണ്ടി​സാ​റേ... സ​ഖാ​വ് ജെ​യ്ക്കി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മേ' എ​ന്നാ​ണ് കു​റി​പ്പി​ൽ എ​ഴു​തി​യി​ട്ടു​ള്ള​ത്.

മെ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ഫേ​സ്ബു​ക്ക് ഐ​ഡി​യി​ലൂ​ടെ​യാ​ണ് കു​റി​പ്പ് പു​റ​ത്തു​വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ പു​തു​പ്പ​ള്ളി​യി​ലെ പു​തി​യ പു​ണ്യാ​ള​ന്‍റെ അ​ടു​ത്ത് പോ​യി പ്രാ​ർ​ഥി​ച്ച​താ​യും യ​ഥാ​ർ​ഥ പു​ണ്യാ​ള​ൻ ആ​രാ​ണെ​ന്ന് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​റി​യാ​മെ​ന്നും "മെ​ൽ​ബി​ൻ' ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കു​റി​പ്പ് സ്ഥാ​പി​ച്ച​ത് ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​വ​ഹേ​ളി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
More in Latest News :