+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​രി​ലെ അ​ക്ര​മി​ക​ളെ നേ​രി​ടാ​ൻ റി​ട്ട​ഴേ​ഡ് കേ​ണ​ലി​നെ പോ​ലീ​സി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ

ഇം​ഫാ​ൽ: സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നാ​യി കീ​ർ​ത്തി​ച​ക്ര പു​ര​സ്കാ​ര​ജേ​താ​വാ​യ റി​ട്ട​ഴേ​ഡ് കേ​ണ​ലി​ന് സം​സ്ഥാ​ന പോ​ലീ​സി​ൽ പ്ര​ത്യേ​ക നി​യ​മ​നം ന​ൽ​ക
മ​ണി​പ്പു​രി​ലെ അ​ക്ര​മി​ക​ളെ നേ​രി​ടാ​ൻ റി​ട്ട​ഴേ​ഡ് കേ​ണ​ലി​നെ പോ​ലീ​സി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ
ഇം​ഫാ​ൽ: സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നാ​യി കീ​ർ​ത്തി​ച​ക്ര പു​ര​സ്കാ​ര​ജേ​താ​വാ​യ റി​ട്ട​ഴേ​ഡ് കേ​ണ​ലി​ന് സം​സ്ഥാ​ന പോ​ലീ​സി​ൽ പ്ര​ത്യേ​ക നി​യ​മ​നം ന​ൽ​കി സ​ർ​ക്കാ​ർ.

മ്യാ​ൻ​മ​ർ ഭീ​ക​ര​ർ​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യ റി​ട്ട. കേ​ണ​ൽ നെ​ക്ടാ​ർ സ​ഞ്ജേ​ബം മ​ണി​പ്പു​ർ പോ​ലീ​സി​ൽ സീ​നി​യ​ർ സു​പ്ര​ണ്ട്(​കോം​ബാ​റ്റ്) ആ​യി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. സ​ഞ്ജേ​ബ​ത്തി​നാ​യി പ്ര​ത്യേ​കം സൃ​ഷ്ടി​ച്ച പ​ദ​വി​യി​ൽ അ​ദ്ദേ​ഹം അ​ഞ്ച് വ​ർ​ഷം തു​ട​രും.

2015-ൽ ​മ​ണി​പ്പു​രി​ലെ ച​ണ്ഡേ​ൽ ജി​ല്ല​യി​ൽ മ്യാ​ൻ​മ​ർ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ കേ​ണ​ൽ സ​ഞ്ജേ​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഭീ​ക​ര​ർ​ക്ക് "ക​ന​ത്ത നാ​ശം' ഉ​ണ്ടാ​യ​താ​യി സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :