+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി സെ​ല​ൻ​സ്കി

കീ​വ്: യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഒ​ലെ​ക്‌​സി റെ​സ്‌​നി​ക്കോ​വി​നെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി പു​റ​ത്താ​ക്കി. യു​ക്രെ​യ്ൻ സ്റ്റേ​റ്റ് പ്രോ​പ്പ​ർ​ട്ടി ഫ​ണ്ട് ത​ല​വ​ൻ റ​സ്റ്റെം ഉ​മ
യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യെ പു​റ​ത്താ​ക്കി സെ​ല​ൻ​സ്കി
കീ​വ്: യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഒ​ലെ​ക്‌​സി റെ​സ്‌​നി​ക്കോ​വി​നെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി പു​റ​ത്താ​ക്കി. യു​ക്രെ​യ്ൻ സ്റ്റേ​റ്റ് പ്രോ​പ്പ​ർ​ട്ടി ഫ​ണ്ട് ത​ല​വ​ൻ റ​സ്റ്റെം ഉ​മെ​റോ​വി​നെ മി​സ്റ്റ​ർ റെ​സ്നി​ക്കോ​വി​ന്‍റെ പി​ൻ​ഗാ​മി​യാ​യി സെ​ലെ​ൻ​സ്കി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ പു​തി​യ സ​മീ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്‌​കി രാ​ത്രി കീ​വി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ​ത്തി​ന് പു​തി​യ സ​മീ​പ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ മ​റ്റ് രൂ​പ​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2021 ന​വം​ബ​ർ നാ​ലി​നാ​ണ് റെ​സ്‌​നി​ക്കോ​വ് പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് റ​ഷ്യ​യു​ടെ സ​മ്പൂ​ർ​ണ അ​ധി​നി​വേ​ശം ആ​രം​ഭി​ക്കു​ന്ന​ത്.
More in Latest News :