+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്; ന​വ്യാ നാ​യ​രെ ചോ​ദ്യം​ചെ​യ്ത് ഇ​ഡി

മും​ബൈ: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ സാ​വ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ച​ല​ച്ചി​ത്ര​താ​രം ന​വ്യാ നാ​യ
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്; ന​വ്യാ നാ​യ​രെ ചോ​ദ്യം​ചെ​യ്ത് ഇ​ഡി
മും​ബൈ: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ച്ചി​ൻ സാ​വ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ച​ല​ച്ചി​ത്ര​താ​രം ന​വ്യാ നാ​യ​രെ ചോ​ദ്യം​ചെ​യ്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി).

ന​വ്യാ നാ​യ​രു​മാ​യി സാ​വ​ന്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ന​വ്യ​യ്ക്ക് വി​ല​യേ​റി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഇ​യാ​ൾ ന​ൽ​കി​യ​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

ന​വ്യ​യെ കാ​ണാ​നാ​യി മാ​ത്രം സാ​വ​ന്ത് നി​ര​വ​ധി ത​വ​ണ കൊ​ച്ചി​യി​ലേ​ക്ക് സ​ഞ്ച​രി​ച്ചെ​ന്നും ഇ​വ​ർ ത​മ്മി​ൽ നി​ര​ന്ത​രം ഫോ​ൺ​കോ​ളു​ക​ളി​ലൂ​ടെ​യും മെ​സ​ജു​ക​ളി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ടാ​റു​ണ്ടെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

എ​ന്നാ​ല്‍, താ​നും സാ​വ​ന്തും സു​ഹൃ​ത്തു​ക്ക​ള്‍ മാ​ത്ര​മാ​ണെ​ന്നും അ​തി​ന​പ്പു​റം അ​ടു​പ്പം ഇ​ല്ലെ​ന്നും ന​വ്യാ വ്യ​ക്ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ടെ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

വ​ര​വി​ൽ ക​വി​ഞ്ഞ​തി​ലേ​റെ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ന്മേ​ൽ, ജൂ​ലൈ 27-നാ​ണ് സാ​വ​ന്തി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. 1.25 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പേ​രി​ൽ ആ​രം​ഭി​ച്ച വ്യാ​ജ ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് സാ​വ​ന്ത് സ്വ​ത്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
More in Latest News :