ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികളായ പെൺകുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ, ഡൽഹിയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥിനികൾ മോദിയുടെ കൈയിൽ രാഖി അണിയിച്ചു. രക്ഷാബന്ധൻ ആഘോഷം നമ്മുടെ രാജ്യത്തിന്റെ പവിത്രമായ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് മോദി എക്സിൽ കുറിച്ചു.
ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥിനികളുടെ കവിതാലാപനം ആസ്വദിച്ച മോദി, സർക്കാർ പദ്ധതികളെക്കുറിച്ച് കവിതകൾ രചിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു.