+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല്ല​ൻ ആ​ർ​സി​ബി ജ​ഴ്സി​യി​ൽ; ജ​യി​ല​റിലെ ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രജനികാന്ത് സി​നി​മ ജ​യി​ല​റി​ൽ നി​ന്ന് ഐ​പി​എ​ൽ ടീ​മാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ ജ​ഴ്സി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സി​നി​മ​യി​ൽ നി​ന്ന് ജ​ഴ്സി നീ​ക്കം ചെ​
വി​ല്ല​ൻ ആ​ർ​സി​ബി ജ​ഴ്സി​യി​ൽ; ജ​യി​ല​റിലെ ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
ന്യൂ​ഡ​ൽ​ഹി: രജനികാന്ത് സി​നി​മ ജ​യി​ല​റി​ൽ നി​ന്ന് ഐ​പി​എ​ൽ ടീ​മാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ ജ​ഴ്സി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സി​നി​മ​യി​ൽ നി​ന്ന് ജ​ഴ്സി നീ​ക്കം ചെ​യ്യാ​മെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ കോ‌​ട​തി​യെ അ​റി​യി​ച്ചു.

സി​നി​മ​യി​ൽ ആ​ർ​സി​ബി ജ​ഴ്സി​യ​ണി​ഞ്ഞ വി​ല്ല​നെ കാ​ണി​ച്ച​തും ഈ ​വി​ല്ല​ൻ സ്ത്രീ​വി​രു​ദ്ധ ഡ​യ​ലോ​ഗു​ക​ൾ പ​റ​ഞ്ഞ​തും ക്ല​ബി​ന് മാ​ന​ന​ഷ്ട​മു​ണ്ടാ ​ക്കി​യ​താ​യി കാ​ണി​ച്ച് ആ​ർ​സി​ബി ഉ​ട​മ​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് സ്പോ​ർ​ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ജ​യി​ല​ർ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ ടി​വി നെ​റ്റ്‌​വ​ർ​ക്കി​നും ക​ലാ​നി​ധി മാ​ര​നും എ​തി​രാ​യാ​യി​രു​ന്നു പ​രാ​തി.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ൻ​പ് ജ​ഴ്സി എ​ഡി​റ്റ് ചെ​യ്ത് മാ​റ്റു​ക​യോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ൽ മ​റ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ഇ​വ​ർ​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ ഒ​രു തീ​യ​റ്റ​റി​ലും ആ​ർ​സി​ബി ജ​ഴ്സി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ല എ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.
More in Latest News :