+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാര്‍സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. മുപ്പത്തിയൊന്നാമത് സിനഡിന്‍റെ മൂന്നാം സമ്മേളനത്തില്‍വച്ചാണ്
സീറോ മലബാര്‍സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
കൊച്ചി: സീറോ മലബാര്‍സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. മുപ്പത്തിയൊന്നാമത് സിനഡിന്‍റെ മൂന്നാം സമ്മേളനത്തില്‍വച്ചാണ് www.syromalabarchurch.in എന്ന വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്.

സീറോ മലബാര്‍സഭയെക്കുറിച്ചും സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സഭയുടെ ഇന്‍റർനെറ്റ് മിഷന്‍റെ നേതൃത്വത്തില്‍ നിലവില്‍ വന്ന വെബ്‌സൈറ്റിന്‍റെ കാലാനുസൃതമായ നവീകരണം പൂര്‍ത്തിയാക്കികൊണ്ടാണ് വിശ്വാസികളുടെയും പൊതുസമൂഹത്തിന്‍റെയും ഉപയോഗത്തിനായി പ്രവര്‍ത്തനക്ഷമാക്കിയിരിക്കുന്നത്.

ഇന്‍റർനെറ്റ് മിഷന്‍റെ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയിലും വൈസ് ചെയര്‍മാന്‍ മാര്‍ തോമസ് തറയിലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സെബി കൊളങ്ങരയുമാണ് വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
More in Latest News :