+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​ങ്ക​ട​ലി​ന് മു​ക​ളി​ൽ ഡ്രോ​ണു​ക​ൾ; യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​യ​ച്ചു​വെ​ന്ന് റ​ഷ്യ

മോ​സ്കോ: ക​രി​ങ്ക​ട​ലി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന ഡ്രോ​ണു​ക​ളെ ത​ട​യാ​ൻ ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​യ​ച്ച​താ​യി റ​ഷ്യ. റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ
ക​രി​ങ്ക​ട​ലി​ന് മു​ക​ളി​ൽ ഡ്രോ​ണു​ക​ൾ; യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​യ​ച്ചു​വെ​ന്ന് റ​ഷ്യ
മോ​സ്കോ: ക​രി​ങ്ക​ട​ലി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന ഡ്രോ​ണു​ക​ളെ ത​ട​യാ​ൻ ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​യ​ച്ച​താ​യി റ​ഷ്യ. റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഈ ​ഡ്രോ​ണു​ക​ൾ എം​ക്യു 9 റീ​പ്പ​ർ, ബൈ​ര​ക്ത​ർ ടി​ബി 2 എ​ന്നി​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഡ്രോ​ണു​ക​ൾ അ​യ​ച്ച​ത് ഏ​ത് രാ​ജ്യ​മാ​ണെ​ന്ന് റ​ഷ്യ ആ​രോ​പി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, മാ​ർ​ച്ച് പ​കു​തി​യോ​ടെ ക​രി​ങ്ക​ട​ലി​ന് മു​ക​ളി​ൽ വ​ച്ച് ഒ​രു റ​ഷ്യ​ൻ യു​ദ്ധ​വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​എ​സ് റീ​പ്പ​ർ ഡ്രോ​ൺ ത​ക​ർ​ന്നി​രു​ന്നു.

കൂ​ടാ​തെ, ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ബാ​ൾ​ട്ടി​ക് ക​ട​ലി​ന് മു​ക​ളി​ൽ നാ​ല് യു​എ​സ് സ്ട്രാ​റ്റ​ജി​ക് ബോം​ബ​റു​ക​ൾ ത​ട​ഞ്ഞ​താ​യി റ​ഷ്യ മേ​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ‌ഫ്ര​ഞ്ച്, ജ​ർ​മ്മ​ൻ, പോ​ളി​ഷ്, ബ്രി​ട്ടീ​ഷ് വി​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞ​താ​യും റ​ഷ്യ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ, ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ ര​ണ്ട് യു​ക്രേ​നി​യ​ൻ സൈ​നി​ക ബോ​ട്ടു​ക​ൾ ത​ക​ർ​ത്ത​താ​യി റ​ഷ്യ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​രു​ന്നു.
More in Latest News :