കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി നിയമനത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെ.സുധാകരന്. ചെന്നിത്തലയ്ക്ക് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയുമെന്ന് സുധാകരന് പ്രതികരിച്ചു.
എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും സുധാകരന് പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കാത്തില് അതൃപ്തിയുണ്ടെങ്കിലും ചെന്നിത്തല പരസ്യപ്രതികരണത്തിന് മുതിര്‍ന്നില്ല. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ചെന്നിത്തല ഒഴിഞ്ഞുമാറി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നുള്ളതിനാലാണ് വിഷയത്തില്‍ ചെന്നിത്തല പരസ്യപ്രതികരണത്തിന് തയാറാകത്തതെന്നാണ് സൂചന.