+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഴ​ക്കൈ മു​റി​ച്ചു​മാ​റ്റി; പ്ര​കോ​പി​ത​നായ വീ​ട്ടുടമ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ വൃക്ഷതൈ​ക​ള്‍ വെ​ട്ടി

കോ​ട്ട​യം: കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​യു​ടെ കൈ​ക​ള്‍ വെ​ട്ടി​മാ​റ്റി​യ​തി​ല്‍ പ്ര​കോ​പി​തനാ​​യ വീ​ട്ടുടമ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ലെ മാ​വി​ന്‍റേയും പ്ലാ​വി​ന്‍റേയും തൈ​ക​ള്‍ വെ​ട്ടി​മാ​റ്റി. ക​ഴി​ഞ
വാ​ഴ​ക്കൈ മു​റി​ച്ചു​മാ​റ്റി; പ്ര​കോ​പി​ത​നായ വീ​ട്ടുടമ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ വൃക്ഷതൈ​ക​ള്‍ വെ​ട്ടി
കോ​ട്ട​യം: കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​യു​ടെ കൈ​ക​ള്‍ വെ​ട്ടി​മാ​റ്റി​യ​തി​ല്‍ പ്ര​കോ​പി​തനാ​​യ വീ​ട്ടുടമ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ലെ മാ​വി​ന്‍റേയും പ്ലാ​വി​ന്‍റേയും തൈ​ക​ള്‍ വെ​ട്ടി​മാ​റ്റി. ക​ഴി​ഞ്ഞദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

ക​രി​പ്പൂ​ട്ട​ത്ത് നൂ​റ്റി​മു​പ്പ​ത് പാ​ട​ശേ​ഖ​ര​ത്തെ പു​റം ബ​ണ്ട് ഭാ​ഗ​ത്ത് ലൈ​നി​ലേ​ക്ക് മു​ട്ടി നി​ല്‍​ക്കു​ന്ന വൃ​ക്ഷശി​ഖ​ര​ങ്ങ​ള്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വാ​ഴ​ക്കൈ​യും വെ​ട്ടി​മാ​റ്റി​യ​ത്.

ഇ​തി​നെ​ത്തുടർന്ന് ചെ​ങ്ങ​ളം സ​ബ്സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി അ​യ്മ​നം സെ​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ എ​ത്തി​യ വീ​ട്ടുടമ ഏ​താ​നും മാ​സം മു​മ്പ് വെ​ച്ചു​പി​ടി​പ്പി​ച്ച മൂ​ന്ന് മാ​വും ഒ​രു പ്ലാ​വും വെ​ട്ടി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ഇ​ബി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

അ​ടു​ത്തി​ടെ എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി കാ​വും​പു​റ​ത്ത് ക​ര്‍​ഷ​ക​നാ​യ തോ​മ​സിന്‍റെ 406 വാ​ഴ​ക​ള്‍ കെ​എ​സ്ഇ​ബി വെ​ട്ടിയ​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ക​ര്‍​ഷ​ക​ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് മൂ​ന്നര​ല​ക്ഷം ന​ഷ്ടപ​രി​ഹാ​രം ന​ല്‍​കി​യാ​ണ് സ​ര്‍​ക്കാരും കെ​എ​സ്ഇ​ബി​യും വി​വാ​ദത്തി​ല്‍ നി​ന്നും ത​ടി​യൂ​രി​യ​ത്.
More in Latest News :