+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചന്ദ്രയാന്‍ - 3: ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറ
ചന്ദ്രയാന്‍ - 3: ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറയില്‍ (എല്‍എച്ച്ഡിസി) പകര്‍ത്തിയ ചിത്രങ്ങളാണിത്.

വലിയ ഗര്‍ത്തങ്ങളും പാറകളും ഇല്ലാത്ത പ്രദേശം കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന കാമറയാണിത്. ഇത്തരം പ്രദേശത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ ചന്ദ്രയാന്‍ 3ന് ഇതോടെ സാധ്യമാകും. അഹമ്മദാബാദിലുള്ള സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്‍ററിലാണ് എല്‍എച്ച്ഡിസി കാമറ വികസിപ്പിച്ചത്.

ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിംഗും (വേഗത കുറയ്ക്കുന്ന പ്രക്രിയ) ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ വിജയകരമായി പൂര്‍ത്തിയായിരുന്നു. ചന്ദ്രനോട് 25 കിലോമീറ്റര്‍ വരെ അടുത്തുള്ള ഭ്രമണപഥത്തിലാണ് ഇപ്പോള്‍ മൊഡ്യൂളുളളത്. 23ന് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറക്കുകയാണ് ലക്ഷ്യം.
More in Latest News :