+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ത്യു കു​ഴ​ല്‍​നാ​ട​ന് നി​ര്‍​ണാ​യ​കം; റീസർവേ റി​പ്പോ​ര്‍​ട്ട് ത​ഹ​സി​ല്‍​ദാ​റി​ന് ഇ​ന്ന് കൈ​മാ​റി​യേ​ക്കും

കൊ​ച്ചി: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ കോ​ത​മം​ഗ​ല​ത്തെ കു​ടും​ബ വീ​ട്ടി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ണാ​യ​ക റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് ല​ഭി​ക്കും. ക​ഴ
മാ​ത്യു കു​ഴ​ല്‍​നാ​ട​ന് നി​ര്‍​ണാ​യ​കം; റീസർവേ റി​പ്പോ​ര്‍​ട്ട് ത​ഹ​സി​ല്‍​ദാ​റി​ന് ഇ​ന്ന് കൈ​മാ​റി​യേ​ക്കും
കൊ​ച്ചി: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ കോ​ത​മം​ഗ​ല​ത്തെ കു​ടും​ബ വീ​ട്ടി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ണാ​യ​ക റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് ല​ഭി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ റ​വ​ന്യു സ​ര്‍​വേ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​നാ ന​ട​ത്തി​യ റി​പ്പോ​ര്‍​ട്ടാ​ണ് കൈ​മാ​റു​ക.

അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ ഭൂ​മി​യി​ല്‍ നി​ലം ഉ​ള്‍​പ്പെ​ടു​ന്നു​ണ്ടോ, ഉ​ണ്ടെ​ങ്കി​ല്‍ ​നി​ലം മ​ണ്ണി​ട്ട് നി​ക​ത്തി​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലെ റി​പ്പോ​ര്‍​ട്ട് മാ​ത്യുവിനെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം നി​ര്‍​ണാ​യ​ക​മാ​ണ്.

എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് മ​ണ്ണി​ട്ട് നി​ക​ത്തി കെ​ട്ടു​ന്ന​തി​നേ​ചൊ​ല്ലി നേ​ര​ത്തേ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി നി​ക​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ എം​എ​ല്‍​എ​ക്കെ​തി​രേ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് സ​ര്‍​വേ ന​ട​ത്താ​ന്‍ റ​വ​ന്യു വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നാ​ലു മാ​സം മു​മ്പ് ക​ട​വൂ​ര്‍ വി​ല്ലേ​ജി​ല്‍​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ആ​രോ​പ​ണ​ങ്ങ​ളി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​നെ പി​ന്തു​ണ​ച്ചും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ ഞാ​യ​റാ​ഴ്ച രം​ഗ​ത്തെ​ത്തി. ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടും വാ ​തു​റ​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്കാ​ണോ, ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഏ​തു രേ​ഖ​ക​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച മാ​ത്യു കു​ഴ​ല്‍​നാ​ട​നാ​ണോ ആ​ണ​ത്ത​മു​ള്ള​തെ​ന്ന് സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

വീണയ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ അ​തേ രീ​തി​യി​ല്‍ വെ​ല്ലു​വി​ളി​ക്കാ​നു​ള്ള ത​ന്‍റേടം സി​പി​എ​മ്മി​നു​ണ്ടോ​യെ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.
More in Latest News :