+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ ഇന്ത്യൻ ദമ്പതികളും മകനും വെടിയേറ്റു മരിച്ചനിലയിൽ

വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസ
യുഎസിൽ ഇന്ത്യൻ ദമ്പതികളും മകനും വെടിയേറ്റു മരിച്ചനിലയിൽ
വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസിന്‍റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും ഒൻപത് വർഷമായി സോഫ്‌റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്.
More in Latest News :