ലക്നോ: ഉത്തർപ്രദേശ് മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിന് അജ്ഞാതരായ 90 പേർക്കെതിരെ കേസ്. ഞായറാഴ്ചയാണ് സംഭവം.
അൻല തഹ്സിലിലെ ഗുഡ്ഗാവിൽ 9.14 കോടി രൂപ ചിലവിട്ട് നിർമിക്കുന്ന ആനിമൽ പോളിക്ലിനിക്കിന്റെ ഭൂമി പൂജയ്ക്ക് പോകുകയായിരുന്നു മന്ത്രിയും അഡീഷണൽ ചീഫ് സെക്രട്ടറി രജനീഷ് ദുബെയും
എന്നാൽ പിപ്പരിയ ഉപ്രാല ഗ്രാമവാസികൾ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ റോഡ് ഉപരോധിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം 40 മിനിറ്റോളം ഇവിടെ കുടുങ്ങി.
പ്രദേശത്ത് ഗ്രാമസഭയുടെ സ്ഥലം കണ്ടെത്തി ഉടൻ പശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഗ്രാമവാസികൾക്ക് ഉറപ്പ് നൽകി.
വെറ്ററിനറി ഓഫീസർ സഞ്ജയ് കുമാർ ശർമ്മയുടെ പരാതിയിൽ ഐപിസി സെക്ഷൻ 341 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു.