+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​റോ ​മ​ല​ബാ​ര്‍ സി​ന​ഡ് സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും

കൊ​ച്ചി: സീ​റോ ​മ​ല​ബാ​ര്‍ മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ സ​ഭ​യു​ടെ മു​പ്പ​ത്തി​യൊ​ന്നാ​മ​ത് മെ​ത്രാ​ന്‍ സി​ന​ഡി​ന്‍റെ മൂ​ന്നാം സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. സ​ഭ​യു​ടെ ആ​സ്ഥാ​ന​ക
സീ​റോ ​മ​ല​ബാ​ര്‍ സി​ന​ഡ് സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും
കൊ​ച്ചി: സീ​റോ ​മ​ല​ബാ​ര്‍ മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ സ​ഭ​യു​ടെ മു​പ്പ​ത്തി​യൊ​ന്നാ​മ​ത് മെ​ത്രാ​ന്‍ സി​ന​ഡി​ന്‍റെ മൂ​ന്നാം സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. സ​ഭ​യു​ടെ ആ​സ്ഥാ​ന​കാ​ര്യാ​ല​യ​മാ​യ മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ക.

ആ​റ് ദി​വ​സം നീ​ളു​ന്ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ ന​ല്‍​കു​ന്ന ധ്യാ​ന​ചി​ന്ത​ക​ളോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക.

തു​ട​ര്‍​ന്ന് സി​ന​ഡു​പി​താ​ക്ക​ന്മാ​ര്‍ ഒ​രു​മി​ച്ച് അ​ര്‍​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി സേ​വ​നം ചെ​യ്യു​ന്ന​വ​രും അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​വ​രു​മാ​യ 54 പി​താ​ക്ക​ന്മാ​രാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു വേ​ണ്ടി മാ​ര്‍​പാ​പ്പ നി​യ​മി​ച്ച പൊ​ന്തി​ഫി​ക്ക​ല്‍ ഡെ​ല​ഗേ​റ്റ് ആ​ര്‍​ച്ച്ബി​ഷ​പ് സി​റി​ല്‍ വാ​സി​ല്‍ സി​ന​ഡി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും.

സ​ഭാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും സി​ന​ഡി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ര്‍​ത്ഥി​ക്ക​ണ​മെ​ന്ന് മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​ഭ്യ​ര്‍​ത്ഥി​ച്ചു.
More in Latest News :