+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂണ 25 പേടകം തകർന്നുവെന്ന് റഷ്യ; ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി

മോ​സ്കോ: റ‌​ഷ്യ​ൻ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ‘ലൂ​ണ 25’ പേ​ട​കം തകർന്നുവെന്ന് സ്ഥിരീകരിച്ച് റഷ്യ. ശനിയാഴ്ച പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്ന അറിയിപ്പിന് പിന്നാലെയാണ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ
ലൂണ 25 പേടകം തകർന്നുവെന്ന് റഷ്യ; ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി
മോ​സ്കോ: റ‌​ഷ്യ​ൻ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ‘ലൂ​ണ 25’ പേ​ട​കം തകർന്നുവെന്ന് സ്ഥിരീകരിച്ച് റഷ്യ. ശനിയാഴ്ച പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്ന അറിയിപ്പിന് പിന്നാലെയാണ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് വ്യക്തമാക്കിയിരിക്കുന്നത്.

ലാ​ൻ​ഡിം​ഗി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കേ​ണ്ട ഭ്ര​മ​ണ​പ​ഥ മാ​റ്റം ന​ട​ക്കാതെ വന്നതോടെ സാ​ങ്കേ​തി​ക പ്ര​ശ്നം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് റോ​സ്കോ​സ്മോ​സ് അധികൃതർ അറിയിച്ചിരുന്നു. ഓ​ഗ​സ്റ്റ് 11ന് ​വി​ക്ഷേ​പി​ച്ച ലൂ​ണ 25 പേടകം ഓ​ഗ​സ്റ്റ് 21ന് ​ച​ന്ദ്ര​നി​ൽ ഇ​റ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.​

1976നു ​ശേ​ഷ​മു​ള്ള റ​ഷ്യ​യു​ടെ ആ​ദ്യ ചാ​ന്ദ്ര​ദൗ​ത്യ​മാ​ണ് ലൂ​ണ 25. അ​ഞ്ച് ദി​വ​സം കൊ​ണ്ടാ​ണ് പേ​ട​കം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തിലെത്തി​യ​ത്. ച​ന്ദ്ര​ൻറെ ദ​ക്ഷി​ണ​ധ്രു​വ പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങാ​നാ​ണ് ലൂ​ണ​യും ല​ക്ഷ്യ​മി​ട്ട​ത്.
More in Latest News :