+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ തു​ട​ര്‍​ഭ​ര​ണ​ത്തി​ല്‍ ഉ​റ​ക്കം ന​ഷ്ട​പെ​ട്ട​വ​ര്‍: മ​ന്ത്രി റി​യാ​സ്

കോഴിക്കോട്: ഓ​രോ​രു​ത്ത​രും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ത​ങ്ങ​ളെ വെ​റു​തേ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്നും
ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ തു​ട​ര്‍​ഭ​ര​ണ​ത്തി​ല്‍ ഉ​റ​ക്കം ന​ഷ്ട​പെ​ട്ട​വ​ര്‍: മ​ന്ത്രി റി​യാ​സ്
കോഴിക്കോട്: ഓ​രോ​രു​ത്ത​രും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ത​ങ്ങ​ളെ വെ​റു​തേ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ വി​ജ​യ​നെ​തി​രേ​യു​ള്ള മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. കു​ഴ​ല്‍​നാ​ട​ന്‍ എ​വി​ടെ​നി​ന്നോ കി​ട്ടു​ന്ന വി​വ​ര​ങ്ങ​ള്‍ വെ​ച്ച് എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്നു. ആ​രോ​പ​ണ​ങ്ങ​ള്‍ തെ​റ്റു​മ്പോ​ള്‍ വീ​ണി​ട​ത്ത് കി​ട​ന്ന് ഉ​രു​ളു​മെ​ന്നും റി​യാ​സ് പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ ആ​യ​തു​കൊ​ണ്ട് മാ​ത്ര​മ​ല്ല, നി​ര​പ​രാ​ധി എ​ന്ന് അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി ഒ​പ്പം നി​ല്‍​ക്കു​ന്ന​ത്. ത​ന്‍റെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ സു​താ​ര്യ​മാ​ണ്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ അ​ന്ന് ത​ന്നെ എ​ല്ലാ​വ​രും ക​ണ്ട​താ​ണ്.

ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണ​ത്തി​ല്‍ ഉ​റ​ക്കം ന​ഷ്ട​പെ​ട്ട​വ​രാ​ണ് ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍. ഇ​വ​ര്‍ മ​രു​ന്ന് ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :