+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റർ മയാമിയ്ക്ക് ലീ​ഗ്സ് കപ്പ്

നാഷ് വില്ലെ: ലീ​ഗ്സ് കപ്പ് സ്വന്തമാക്കി ഇന്‍റർ മയാമി. രണ്ടാം സെമിയിൽ മോൺടെറി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി‌യ നാഷ് വില്ലെയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്‍റർമയാമി പരാജയപ്പെടുത്തി‌യത് (10
ഇന്‍റർ മയാമിയ്ക്ക് ലീ​ഗ്സ് കപ്പ്
നാഷ് വില്ലെ: ലീ​ഗ്സ് കപ്പ് സ്വന്തമാക്കി ഇന്‍റർ മയാമി. രണ്ടാം സെമിയിൽ മോൺടെറി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി‌യ നാഷ് വില്ലെയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്‍റർ
മയാമി പരാജയപ്പെടുത്തി‌യത് (10-9).

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടിയിരുന്നു. ലീ​ഗ്സ് കപ്പിൽ ഇതോടെ ഒൻപത് മത്സരങ്ങളിലാണ് നാഷ് വില്ലെയും ഇന്‍റർ മയാമിയും മത്സരിച്ചത്. മുൻപ് നടന്ന എട്ട് മത്സരങ്ങളിൽ നാലെണ്ണത്തിലും നാഷ് വില്ലെ ജയിച്ചിരുന്നു.

ലീഗ്സ് കപ്പ് സ്വന്തമാക്കിയ‌തോടെ ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസി മാറി. മെസി നേടുന്ന 44ാം കിരീടമാണിത്. ഇതിന് മുൻപ് സഹതാരമായിരുന്ന ഡാനി ആൽവസിനൊപ്പം 43 ട്രോഫികൾ എന്ന നേട്ടത്തിൽ തുടരുകയായിരുന്ന മെസി ഇപ്പോൾ പുതുചരിത്രം രചിച്ചു.

ഇന്‍റർ മയാമി ക്ലബിന്‍റെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. ബാഴ്സിലോണയിൽ 35 കിരീടങ്ങളാണ് മെസി നേടിയത്. ഇതിൽ പത്ത് ലാലി​ഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങളും ഉൾപ്പെടുന്നു. അർജന്‍റീനയ്ക്കൊപ്പം ലോകകപ്പും കോപ്പ അമേരിക്കയും നേടി ഫുട്ബോൾ ലോകത്തെ തന്നെ അമ്പരിപ്പിച്ച താരമാണ് ലയണൽ മെസി.
More in Latest News :