+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ന ഇ​ന്ത്യ​ന്‍ ഭൂ​മി​ കൈയേറി, ല​ഡാ​ക്കി​ലു​ള്ള​വ​ര്‍​ക്ക് ഇ​ത​റി​യാം: രാ​ഹു​ല്‍ ഗാ​ന്ധി

ശ്രീനഗർ: ചൈ​ന ഇ​ന്ത്യയി​ല്‍ ക​ട​ന്നു​ക​യ​റി ഭൂ​മി പി​ടി​ച്ചെ​ടു​ത്തെ​ന്ന ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഒ​രി​ഞ്ച് സ്ഥ​ലം പോ​ലും ന​ഷ്ട​മാ​യി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന
ചൈ​ന ഇ​ന്ത്യ​ന്‍ ഭൂ​മി​ കൈയേറി, ല​ഡാ​ക്കി​ലു​ള്ള​വ​ര്‍​ക്ക് ഇ​ത​റി​യാം: രാ​ഹു​ല്‍ ഗാ​ന്ധി
ശ്രീനഗർ: ചൈ​ന ഇ​ന്ത്യയി​ല്‍ ക​ട​ന്നു​ക​യ​റി ഭൂ​മി പി​ടി​ച്ചെ​ടു​ത്തെ​ന്ന ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഒ​രി​ഞ്ച് സ്ഥ​ലം പോ​ലും ന​ഷ്ട​മാ​യി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റാ​ണ്. ല​ഡാ​ക്കി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ഇ​ക്കാ​ര്യം അ​റി​യാ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ 79-ാം ജ​ന്മവാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ലഡാക്കിലെ പാ​ങ്കോ​ങ്ങ് ത​ടാ​ക​തീ​ര​ത്ത് പൂ​ജ ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. ല​ഡാ​ക്കി​ലെ ജ​ന​ങ്ങ​ളു​മാ​യി താ​ന്‍ സം​സാ​രി​ച്ചു. ചൈ​ന ല​ഡാ​ക്കി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യെ​ന്നാ​ണ് അ​വ​ര്‍​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഗ​ല്‍​വാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്.

അ​തി​ര്‍​ത്തി ത​ര്‍​ക്കം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ഹു​ലിന്‍റെ പ​രാ​മ​ര്‍​ശം. ചൈ​ന ഇ​ന്ത്യ​യു​ടെ ഭൂ​മി ക​വ​രു​മ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ നേ​ര​ത്തേ​യും വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
More in Latest News :