+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങി; ബു​ധ​നാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​മു​ള്ള ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി 1,550 കോ
ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങി; ബു​ധ​നാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​ക്കും
തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​മു​ള്ള ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി 1,550 കോ​ടി രൂ​പ​യും ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 212 കോ​ടി രൂ​പ​യു​മു​ൾ​പ്പെ​ടെ 1,762 കോ​ടി രൂ​പ​യു​മാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്.

അ​റു​പ​തു ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് 3,200 രൂ​പ വീ​തം പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക. 23 നു​ള്ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും. സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട വി​ഹി​തം മു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങാ​തെ കൊ​ണ്ടു​പോ​കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നാ​യ​ത് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ​ത്ത​രം ധ​ന​സ​ഹാ​യ​ങ്ങ​ളും ത​ങ്ങ​ളു​ടെ പി​എ​ഫ്എം​എ​സ് സോ​ഫ്റ്റ് വെ​യ​ർ വ​ഴി ത​ന്നെ​യാ​ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ബ​ന്ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും 2021 ജ​നു​വ​രി മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ൻ​എ​സ്എ​പി ഗു​ണ​ഭോ​ക്താ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത ധ​ന​സ​ഹാ​യ​ത്തി​ന്‍റെ കേ​ന്ദ്ര​വി​ഹി​ത​മാ​യ 580 കോ​ടി രൂ​പ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. 6,88,329 പേ​ർ​ക്കാ​ണ് മാ​ത്ര​മാ​ണ് എ​ൻ​എ​സ്എ​പി വ​ഴി കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്.
More in Latest News :