കീവ്: വടക്കൻ യുക്രെയ്ൻ നഗരമായ ചെർനീഹഫിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 11 കുട്ടികളുമുണ്ട്. ചെർനീഹഫിന്റെ ഹൃദയഭാഗത്തായിരുന്നു ആക്രമണം.
യൂണിവേഴ്സിറ്റി കെട്ടിടവും തീയറ്ററും തകർന്നു. ബെലാറൂസുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ചെർനീഹഫ്. യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യ ഭാഗത്ത് ചെർനീഹഫ് റഷ്യ പിടിച്ചെടുത്തിരുന്നു. പിന്നീട് യുക്രെയ്ൻ സൈന്യം നഗരം തിരിച്ചുപിടിച്ചു.