+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ഹാ​സ​വു​മാ​യി സ്വ​പ്ന സു​രേ​ഷ്; "രാ​ജാ​വി​ന്‍റെ മ​ക​ളു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​കൂ; എ​ല്ലാം ശ​രി​യാ​കും'

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ക​ൾ വീ​ണ​യെ​യും പ​രി​ഹ​സി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​
പ​രി​ഹാ​സ​വു​മാ​യി സ്വ​പ്ന സു​രേ​ഷ്;
ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ക​ൾ വീ​ണ​യെ​യും പ​രി​ഹ​സി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ​യു​ള്ള റ​വ​ന്യു​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​ഹാ​സം.

"രാ​ജാ​വി​ന്‍റെ മ​ക​ളു'​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​കു​ക​യോ അ​വ​രു​ടെ ക​മ്പ​നി​ക്കു ക​ൺ​സ​ൾ​ട്ട​ൻ​സി ഫീ​സാ​യി വ​ൻ തു​ക ന​ൽ​കു​ക​യോ ചെ​യ്താ​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​മെ​ന്നു പോ​സ്റ്റി​ൽ പ​റ​യു​ന്നു.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന നി​യ​മ ലം​ഘ​നം കെ​ട്ടി​ട ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ളി​ത​മാ​യ പ്ര​ശ്ന​മാ​ണ്. ഇ​തി​നു പ​ര​മാ​വ​ധി ശി​ക്ഷ, പി​ഴ മാ​ത്ര​മാ​ണ്. അ​ഴി​മ​തി​ക്കെ​തി​രാ​യ എം​എ​ൽ​എ​യു​ടെ പോ​രാ​ട്ടം കേ​ര​ള​ത്തി​നു വേ​ണ്ടി​യു​ള്ള ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സ്വ​പ്ന പ​റ​യു​ന്നു.

രാ​ജാ​വി​ന്‍റെ മ​ക​ളു​ടെ ക​മ്പ​നി വ്യാ​പാ​ര​പ​രി​ധി​യാ​യ ര​ണ്ടു​കോ​ടി​യു​ടെ പ​രി​ധി ലം​ഘി​ച്ച​തി​നു പു​റ​മേ വി​ദേ​ശ​വി​നി​മ​യ ച​ട്ട (ഫെ​മ) ലം​ഘ​ന​വും (സ്പ്രി​ൻ​ക്ല​ർ വി​വാ​ദം) ന​ട​ത്തി​യി​ട്ടു​ണ്ട്. നി​കു​തി വെ​ട്ടി​പ്പി​നു പു​റ​മേ പി​എ​ഫ്, ഇ​എ​സ്ഐ ക്ര​മ​ക്കേ​ടും ന​ട​ത്തി.

ക​മ്പ​നി​യു​ടെ രേ​ഖ​ക​ൾ അ​ധി​കൃ​ത​രി​ൽ​നി​ന്നു ല​ഭി​ക്കും. 35 ത​വ​ണ ഡ​ൽ​ഹി​യി​ൽ ഒ​രു കേ​സ് (ലാ​വ്‌​ലി​ൻ) മാ​റ്റി​വ​ച്ച​തെ​ങ്ങ​നെ​യെ​ന്ന് അ​റി​യാ​വു​ന്ന​ത​ല്ലേ? പോ​സ്റ്റി​ൽ സ്വ​പ്ന പ​റ​യു​ന്നു.
More in Latest News :