+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന നേ​ട്ടം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണം പ്ര​മാ​ണി​ച്ച് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ
പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന നേ​ട്ടം: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണം പ്ര​മാ​ണി​ച്ച് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി 1,550 കോ​ടി രൂ​പ​യും ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 212 കോ​ടി രൂ​പ​യു​മു​ള്‍​പ്പെ​ടെ 1,762 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.

60 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ് 3,200 രൂ​പ വീ​തം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ക. ഓ​ഗ​സ്റ്റ് 23 നു​ള്ളി​ല്‍ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​നു​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട വി​ഹി​തം മു​ട​ങ്ങി​യി​ട്ട് ര​ണ്ട് വ​ര്‍​ഷ​മാ​യി​ട്ടും പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങാ​തെ കൊ​ണ്ടു​പോ​കാ​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നാ​യ​ത് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്.

ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ ഉ​റ​പ്പ് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ പാ​ലി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.
More in Latest News :