+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​ന്ത​ന്‍​പാ​റ​യി​ല്‍ സി​പി​എം ഓ​ഫീ​സ് നി​ര്‍​മാ​ണം നിയമം ലംഘിച്ച്, കെട്ടിടം ഇടിച്ച് നിരത്തണമെന്ന് സ​തീ​ശ​ന്‍

കോ​ട്ട​യം: ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ന്‍​പാ​റ​യി​ല്‍ സി​പി​എം ഓ​ഫീ​സ് നി​ര്‍​മാ​ണം ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. മൂ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ ല
ശാ​ന്ത​ന്‍​പാ​റ​യി​ല്‍ സി​പി​എം ഓ​ഫീ​സ് നി​ര്‍​മാ​ണം നിയമം ലംഘിച്ച്, കെട്ടിടം ഇടിച്ച് നിരത്തണമെന്ന് സ​തീ​ശ​ന്‍
കോ​ട്ട​യം: ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ന്‍​പാ​റ​യി​ല്‍ സി​പി​എം ഓ​ഫീ​സ് നി​ര്‍​മാ​ണം ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. മൂ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് പ​ണി ന​ട​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ഭൂ​പ​തി​വ് ച​ട്ടം ലം​ഘി​ച്ച് കെ​ട്ടി​ടം പ​ണി​യാ​ന്‍ പാ​ടി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പാലിക്കാതെയാണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. കാ​ര്‍​ഡ​മം ഹി​ല്‍ റി​സ​ര്‍​വി​ല്‍ കെ​ട്ടി​ടം പ​ണി​യാ​ന്‍ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വും ലം​ഘി​ച്ചി​ച്ചെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ദേ​വി​കു​ളം താ​ലൂ​ക്കി​ലെ എ​ട്ട് വി​ല്ലേ​ജു​ക​ളി​ല്‍ കെ​ട്ടി​ടം പ​ണി​യ​ണ​മെ​ങ്കി​ല്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ എ​ന്‍​ഒ​സി വേ​ണം. ഇ​ത് വാ​ങ്ങാ​തെ​യാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​വ​ര്‍​ഗീ​സി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ര​ണ്ട് പ്ര​വ​ശ്യം സ്റ്റോ​പ് മെ​മോ കൊ​ടു​ത്തെ​ങ്കി​ലും കെ​ട്ടി​ടം പ​ണി തു​ട​രു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണി​യു​ന്ന കെ​ട്ടി​ടം ഇ​ടി​ച്ച് നി​ര​ത്ത​ണ​മെ​ന്ന് റ​വ​ന്യു വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
More in Latest News :