+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ല്‍ നിന്നും തീ​യും പു​ക​യും; അന്വേഷണം ആരംഭിച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍ സി​റ്റി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ല്‍ നിന്ന് തീ​യും പു​ക​യും ഉ​യ​ര്‍​ന്നു. മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ര്‍​ത്തി​യി​ട്ട മും
നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ല്‍ നിന്നും തീ​യും പു​ക​യും; അന്വേഷണം ആരംഭിച്ചു
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍ സി​റ്റി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ല്‍ നിന്ന് തീ​യും പു​ക​യും ഉ​യ​ര്‍​ന്നു. മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ര്‍​ത്തി​യി​ട്ട മും​ബൈ-​ബം​ഗ​ളൂ​രു ഉ​ദ്യാ​ന്‍ എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5:45 ഓടെയാണ് അപകടമുണ്ടായത്. എ​സി കോ​ച്ചു​ക​ളാ​യ ബി 1, ​ബി 2 കോ​ച്ചു​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു ഒ​രേ സ​മ​യം പു​ക ഉ​യ​ർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം പരിശ്രമിച്ചാണ് തീ​യും പു​ക​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്.

അ​ഗ്നി​ബാ​ധ​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തെക്കു​റി​ച്ച് റെ​യി​ല്‍​വേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :