പാറ്റ്ന: ബിഹാറിലെ അരാരയില് മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. പിടിയിലായവരിൽ ഒരാള്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ദൈനിക് ജാഗരണ്‍ പത്രത്തിലെ വിമല്‍ കുമാര്‍ യാദവ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴിന് നാലംഗ സംഘം ഇയാളുടെ റാണി ഗംജിലുള്ള വീട്ടില്‍ കയറി വെടിയുതിർക്കുകയായിരുന്നു.