+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ മ​ക​ന്‍ ബം​ഗ​ളൂ​രി​ല്‍ പി​ടി​യി​ല്‍

ബം​ഗ​ളൂ​രു: ആ​ല​പ്പു​ഴ​യി​ല്‍ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യശേ​ഷം ഒ​ളി​വി​ല്‍ പോ​യ മ​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​ളാ​ത്ത് ത​ടി​ക്ക​ല്‍ നി​ഖി​ലി​നെ​യാ​ണ് (24) ആ​ല​പ്പു​ഴ നോ​ര്‍​ത്ത് പോ​ലീ​സ് ബം​ഗ​ള
പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ മ​ക​ന്‍  ബം​ഗ​ളൂ​രി​ല്‍ പി​ടി​യി​ല്‍
ബം​ഗ​ളൂ​രു: ആ​ല​പ്പു​ഴ​യി​ല്‍ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യശേ​ഷം ഒ​ളി​വി​ല്‍ പോ​യ മ​ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​ളാ​ത്ത് ത​ടി​ക്ക​ല്‍ നി​ഖി​ലി​നെ​യാ​ണ് (24) ആ​ല​പ്പു​ഴ നോ​ര്‍​ത്ത് പോ​ലീ​സ് ബം​ഗ​ളൂ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ആ​ല​പ്പു​ഴ കാ​ളാ​ത്ത് ത​ടി​ക്ക​ല്‍ ക​യ​ര്‍ ഫാ​ക്ട​റി തൊ​ഴി​ലാ​ളി സു​രേ​ഷ്‌​കു​മാ​ര്‍ (55) ആ​ണ് കൊല്ലപ്പെട്ടത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ശേ​ഷം നി​ഖി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ണ​മി​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള ബ​ഹ​ള​ത്തി​നി​ട​ടെ നി​ഖി​ലി​ന്‍റെ അ​ടി​യേ​റ്റ് സു​രേ​ഷ്‌​കു​മാ​ര്‍ മ​രി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

അ​ച്ഛ​നും മ​ക​നും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ബ​ഹ​ള​വും ന​ട​ന്ന​താ​യി നി​ഖി​ലി​ന്‍റെ മാ​താ​വ് മി​നി​മോ​ള്‍ പോ​ലീ​സി​ന് മൊ​ഴി​ന​ല്‍​കി​യി​രു​ന്നു. വീ​ടി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ല്‍ വീ​ണ​തി​നെത്തു​ട​ര്‍​ന്നു കാ​ലി​ല്‍ പ്ലാ​സ്റ്റ​റി​ട്ട് കി​ട​പ്പി​ലാ​യ​തി​നാ​ല്‍ ഇ​രു​വ​രും തമ്മിൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​പ്പോ​ള്‍ മി​നി​മോ​ള്‍​ക്ക് ഇ​ട​പെ​ടാ​നാ​യി​ല്ല.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യാ​യി​ട്ടും ഭ​ര്‍​ത്താ​വ് എ​ഴു​ന്നേ​ല്‍​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്ത മു​റി​യി​ല്‍ ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ന​ക്ക​മി​ല്ലെ​ന്നു ക​ണ്ട​ത്. തു​ട​ര്‍​ന്നു ബ​ഹ​ളം വ​ച്ച് അ​യ​ല്‍​വാ​സി​ക​ളെ വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 28 ന് ​നി​ഖി​ലി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു. വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യ പ​ണം എ​ടു​ത്ത​തി​നെ​ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.
More in Latest News :