+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്ന് കു​ക്കി വി​ഭാ​ഗ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ മൂ​ന്ന് കു​ക്കി വി​ഭാ​ഗ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​
മൂ​ന്ന് കു​ക്കി വി​ഭാ​ഗ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍
ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ മൂ​ന്ന് കു​ക്കി വി​ഭാ​ഗ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ക്കി വി​ഭാ​ഗം രം​ഗ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് കേ​ന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കു​ക്കി വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ല​യി​ട​ത്തും മ​ണി​പ്പു​ര്‍ പോ​ലീ​സി​നെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​കു​ന്ന​തെ​ന്നും കു​ക്കി സം​ഘ​ട​ന​യാ​യ ഐ​ടി​എ​ല്‍​എ​ഫ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

ഉക്രുവിലെ തോവായില്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. ആ​യു​ധ​ധാ​രി​ക​ളാ​യ ഒ​രു സം​ഘം ആ​ളു​ക​ള്‍ ഗ്രാ​മ​ത്തി​ന് കാ​വ​ല്‍ നി​ന്ന​വ​രു​ടെ നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ വ​ലി​യ ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യെ​ന്നാ​ണ് വി​വ​രം.

സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ള്‍​ഗ്രാ​മ​മാ​യ​തി​നാ​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്ന സ​മ​യ​ത്ത് ഇ​വി​ടെ സു​ര​ക്ഷാ​സേ​ന​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​വ​രു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യെ​ന്നും കു​ക്കി വി​ഭാ​ഗം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.
More in Latest News :