കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയ താലൂക്ക് സര്‍വേ വിഭാഗം തിങ്കളാഴ്ചയോടെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, അങ്ങനെയെങ്കില്‍ അവിടം മണ്ണിട്ട് നികത്തിയോ എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക.
നാലുമാസം മുമ്പ് കടവൂര്‍ വില്ലേജില്‍നിന്ന് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
എന്നാല്‍ എംഎല്‍എയുടെ വീട്ടിലേക്കുള്ള റോഡ് മണ്ണിട്ട് നികത്തി കെട്ടുന്നതിനേചൊല്ലി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇവിടെ അനധികൃതമായി ഭൂമി നികത്തിയെന്ന് ആരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എംഎല്‍എക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലന്‍സ് സര്‍വേ നടത്താന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയത്. കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
എത്ര തവണ വേണമെങ്കിലും പരിശോധന നടത്തട്ടെയെന്നും തനിക്ക് പ്രശ്നമില്ലെന്നുമാണ് റവന്യൂ വകുപ്പ് സര്‍വേ സ്വാഗതം ചെയ്ത് മാത്യു കുഴല്നാടന് എംഎല്‍എ കഴിഞ്ഞദിവസം പ്രതികരിച്ചത്.
വീടിന്റെ മുന്നിലുള്ള റോഡില്‍ പണി നടന്നപ്പോള്‍ വഴിക്ക് ആവശ്യത്തിന് വീതി എടുത്തുകൊള്ളാന്‍ താന്‍ പിഡബ്യുഡിയെ അറിയിച്ചു. റോഡിന് വീതി കൂട്ടിക്കഴിഞ്ഞപ്പോള്‍ വാഹനം ഇറക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. വാഹനം പാര്‍ക്ക് ചെയ്യാന്‍ വേണ്ടി ഒന്നര സെന്റോളം സ്ഥലം മണ്ണിട്ട് ഉയര്‍ത്തി. ആ സ്ഥലം പാടമാണെന്ന ആരോപണം തെറ്റാണെന്നും എംഎല്‍എ പറഞ്ഞു.
എല്‍എയ്ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളും സിപിഎം ഉയര്‍ത്തിയിരുന്നു. പിന്നാലെ മാത്യു കുഴല്നാടന് എംഎല്‍എയുടെ ഓഫീസിലേക്ക് പ്രത്യക്ഷസമരവുമായി ഡിവൈഎഫ്ഐ എത്തി.
സിപിഎം ആരോപണം നേരിടുന്ന മാത്യു കുഴല്നാടന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മാത്യു കുഴല്‍നാടനെ വേട്ടയാടിയാല്‍ തിരിച്ചടിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവരെ മുഖ്യമന്ത്രി വേട്ടയാടുകയാണ്. സിപിഎമ്മും ആഭ്യന്തരവകുപ്പും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു. മുഖ്യമന്ത്രിക്ക് ജനാധിപത്യമര്യാദകളോട് പുച്ഛമെന്നും സുധാകരന് വിമര്‍ശിച്ചു.