+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാര്‍ഗില്‍ സ്‌ഫോടനം; പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചതെന്ന് നിഗമനം

ശ്രീനഗര്‍: ലഡാക്കിലെ കാര്‍ഗിലില്‍ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹതയില്ലെന്ന് സൂചന. പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സമീപത്ത് നിന്ന് ഷെല്ലിന്‍റെ മെറ്
കാര്‍ഗില്‍ സ്‌ഫോടനം; പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചതെന്ന് നിഗമനം
ശ്രീനഗര്‍: ലഡാക്കിലെ കാര്‍ഗിലില്‍ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹതയില്ലെന്ന് സൂചന. പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സമീപത്ത് നിന്ന് ഷെല്ലിന്‍റെ മെറ്റല്‍ ഭാഗം കണ്ടെടുത്തിട്ടുണ്ട്.

അതിര്‍ത്തി മേഖലയായതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ദ്രാസിലെ കബദി നല്ലയിലുള്ള ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്.

സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.
More in Latest News :