+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് യാ​ത്ര ഇ​ന്ന്; പ്ര​തി​ഷേ​ധം മു​ന്നി​ല്‍ക​ണ്ട് ക​ന​ത്തസു​ര​ക്ഷ

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് യാ​ത്ര ശ​നി​യാ​ഴ്ച. കൂ​ത്തു​പ​റ​മ്പി​ല്‍ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​രി​ലെ​ത്തി​യ അ​ദ്ദേ
മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് യാ​ത്ര ഇ​ന്ന്; പ്ര​തി​ഷേ​ധം മു​ന്നി​ല്‍ക​ണ്ട് ക​ന​ത്തസു​ര​ക്ഷ
ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ദ്യ വ​ന്ദേ​ഭാ​ര​ത് യാ​ത്ര ശ​നി​യാ​ഴ്ച. കൂ​ത്തു​പ​റ​മ്പി​ല്‍ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​രി​ലെ​ത്തി​യ അ​ദ്ദേ​ഹം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ലാ​ണ് മ​ട​ങ്ങു​ന്ന​ത്. ക​ണ്ണൂ​രി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് യാ​ത്ര.

മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്യു​ന്ന കോ​ച്ചി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ടു​കൂ​ടി​യാ​ണ് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ത​വ​ണ എ​യ​ര്‍​ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്യു​മ്പോ​ള്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഇ​തി​ന് പു​റ​മേ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ട്രെ​യി​നു​ക​ള്‍​ക്ക് നേരെ ക​ല്ലേ​റു​ക​ള്‍ പ​തി​വാ​കു​ന്നു​ണ്ട്. തീ​വ​ണ്ടി പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ഡ്രോ​ണ്‍ പ​റ​ത്തി​യും പ​രി​ശോ​ധ​ന ന​ട​ത്തും.

ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 25ന് ന​ട​ന്ന വ​ന്ദേ​ഭാ​ര​തിന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ങ്കെ​ടു​ത്തി​രു​ന്നു.
More in Latest News :