+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​കാ​ശ​പ്പാ​ത ബ​ല​പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ല്‍; ന​ഗ​ര​ത്തി​ല്‍ നാ​ലു ദി​വ​സം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ട്ട​യം: ആ​കാ​ശ​പ്പാ​ത​യു​ടെ ബ​ല​പ​രി​ശോ​ധ​ന ഇ​ന്നാ​രം​ഭി​ക്കും. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ നാ​ലു ദി​വ​സം രാ​ത്രി​യി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഇ​ന്നു മു​ത​ൽ 22 വ​രെ
ആ​കാ​ശ​പ്പാ​ത ബ​ല​പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ല്‍; ന​ഗ​ര​ത്തി​ല്‍ നാ​ലു ദി​വ​സം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
കോ​ട്ട​യം: ആ​കാ​ശ​പ്പാ​ത​യു​ടെ ബ​ല​പ​രി​ശോ​ധ​ന ഇ​ന്നാ​രം​ഭി​ക്കും. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ നാ​ലു ദി​വ​സം രാ​ത്രി​യി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഇ​ന്നു മു​ത​ൽ 22 വ​രെ രാ​ത്രി 10 മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യാ​ണ് കി​റ്റ്‌​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​വ​രു​ത്താ​തെ രാ​ത്രി സ​മ​യ​ത്തു നി​ല​വി​ലെ നി​ര്‍​മാ​ണ​ങ്ങ​ളു​ടെ ഉ​റ​പ്പ് പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ആ​കാ​ശ​പാ​ത പ​ദ്ധ​തി തു​ട​ര​ണോ, അ​തോ പൊ​ളി​ച്ച് നീ​ക്ക​ണ​മോ​യെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഇ​ങ്ങ​നെ

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് ഏ​റ്റു​മാ​നൂ​രി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ട​കം സി​മ​ന്‍റ് ക​വ​ല​യി​ല്‍​നി​ന്ന് തി​രി​ഞ്ഞ് പാ​റേ​ച്ചാ​ല്‍ ബൈ​പാ​സ് വ​ഴി തി​രു​വാ​തു​ക്ക​ല്‍, കു​രി​ശു​പ​ള്ളി, അ​റു​ത്തൂ​ട്ടി, ചാ​ലു​കു​ന്ന് വ​ഴി പോ​ക​ണം.

കെ​കെ റോ​ഡി​ലൂ​ടെ ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ള​ക്‌​ട​റേ​റ്റ് ജം​ഗ്ഷ​നി​ല്‍​നി​ന്ന് തി​രി​ഞ്ഞ് ശാ​സ്ത്രി റോ​ഡ് വ​ഴി, ടി​എം​എ​സ് ജം​ഗ്ഷ​നി​ലെ​ത്തി സീ​സേ​ഴ്‌​സ് ജം​ഗ്ഷ​ന്‍ വ​ഴി പോ​ക​ണം.

ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നാ​ഗ​മ്പ​ടം സീ​സേ​ഴ്സ് ജം​ഗ്ഷ​നി​ല്‍​നി​ന്ന് തി​രി​ഞ്ഞു ടി​എം​എ​സ് ജം​ഗ്ഷ​നി​ലെ​ത്തി, ഗു​ഡ്ഷെ​പ്പേ​ർ​ഡ് വ​ഴി പോ​ക​ണ​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
More in Latest News :