റിയാദ്: സൗദി പ്രോ ലീഗിലെ രണ്ടാം മത്സരത്തിലും അൽ നസറിന് തോൽവി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ കളിച്ചിട്ടും അൽ താവൂനെതിരെ അൽ നസർ തോറ്റു. എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ താവൂനിന്റെ വിജയം.
ലിയാൻഡ്രെ തവാംബ (20), അഹമ്മദ് ബാഹുസൈൻ (96) എന്നിവരാണ് അൽ താവൂനിന്റെ ഗോളുകൾ നേടിയത്. തുടർച്ചയായ രണ്ടാം തോൽവി നേരിട്ടതോടെ ലീഗിൽ അൽ നസറിന്റെ നില പരുങ്ങലിലായി.
ഓഗസ്റ്റ് 25ന് അൽ ഫത്തേയ്ക്ക് എതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.