+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്നു തി​രി​തെ​ളി​യും; ഇ​നി തീ​പാ​റും പോ​രാ​ട്ട​ങ്ങ​ൾ

ബു​ഡാ​പെ​സ്റ്റ്: 2023 ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്നു തി​രി​തെ​ളി​യും. ട്രാ​ക്കി​ലെ​യും ഫീ​ൽ​ഡി​ലെ​യും പു​തി​യ രാ​ജാ​ക്ക​ന്മാ​രെ​യും രാ​ജ്ഞി​മാ​രെ​യും നി​ർ​ണ​യി​ക്കു​ന്ന ലോ​ക പോ
ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്നു തി​രി​തെ​ളി​യും; ഇ​നി തീ​പാ​റും പോ​രാ​ട്ട​ങ്ങ​ൾ
ബു​ഡാ​പെ​സ്റ്റ്: 2023 ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്നു തി​രി​തെ​ളി​യും. ട്രാ​ക്കി​ലെ​യും ഫീ​ൽ​ഡി​ലെ​യും പു​തി​യ രാ​ജാ​ക്ക​ന്മാ​രെ​യും രാ​ജ്ഞി​മാ​രെ​യും നി​ർ​ണ​യി​ക്കു​ന്ന ലോ​ക പോ​രാ​ട്ട​ത്തി​നു സ്പ്രി​ന്‍റ് വെ​ടി​ക്കെ​ട്ടോ​ടെ​യാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്.

ഭൂ​ഗോ​ള​ത്തി​ലെ വേ​ഗ​മേ​റി​യ പു​രു​ഷ താ​ര​ത്തെ നി​ശ്ച​യി​ക്കു​ന്ന 100 മീ​റ്റ​ർ പോ​രാ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ടും ഹീ​റ്റ്സും ഇ​ന്ന് അ​ര​ങ്ങേ​റും. ട്രാ​ക്കി​ൽ തീ​പ്പൊ​രി ചി​ത​റു​ന്ന ഹീ​റ്റ്സ് രാ​ത്രി 11.13 മു​ത​ലാ​ണ്.

പ്രാ​ഥ​മി​ക റൗ​ണ്ട് വൈ​കു​ന്നേ​രം 4.05 മു​ത​ൽ അ​ര​ങ്ങേ​റും. നാ​ളെ സെ​മി​യും ഞാ​യ​റാ​ഴ്ച ഫൈ​ന​ലും ന​ട​ക്കും. വ​നി​താ 100 മീ​റ്റ​ർ പോ​രാ​ട്ടം ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ്.

ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഹം​ഗ​റി ഇ​താ​ദ്യ​മാ​യാ​ണു വേ​ദി​യാ​കു​ന്ന​ത്. 27വ​രെ​യാ​ണ് ബു​ഡാ​പെ​സ്റ്റ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ്.

ഇ​ന്ത്യ ക​ള​ത്തി​ൽ

2022 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് പു​രു​ഷ ട്രി​പ്പി​ൾ ജം​പി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടി​യ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എ​ൽ​ദോ​സ് പോ​ൾ, അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ ഇ​ന്നു യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​റ​ങ്ങും. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് ആ​കെ ര​ണ്ടു മെ​ഡ​ലു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. 2022ൽ ​നീ​ര​ജ് ചോ​പ്ര നേ​ടി​യ പു​രു​ഷ ജാ​വ​ലി​ൻ​ത്രോ​യി​ലെ വെ​ള്ളി​യും 2003 അ​ഞ്ജു ബോ​ബി ജോ​ർ​ജി​ന്‍റെ വെ​ങ്ക​ല​വും. നീ​ര​ജ് ചോ​പ്ര​യു​ടെ ജാ​വ​ലി​ൻ​ത്രോ പോ​രാ​ട്ടം 25ന് ​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.40 മു​ത​ലാ​ണ്.

ഇ​ന്ത്യ​യു​ടെ ഇ​ന്ന​ത്തെ ഷെ​ഡ്യൂ​ൾ:

►പു​രു​ഷ റേ​സ് വാ​ക്കിം​ഗ്: 12.40 pm ആ​കാ​ഷ്ദീ​പ് സിം​ഗ്, വി​കാ​സ് സിം​ഗ്, പ​രം​ജീ​ത് സിം​ഗ്
►പു​രു​ഷ സ്റ്റീ​പ്പി​ൾ​ചേ​സ് ഹീ​റ്റ്സ്: 3.05 pm അ​വി​നാ​ശ് സാ​ബ് ലെ
►​വ​നി​താ ലോം​ഗ്ജം​പ് യോ​ഗ്യ​ത: 3.55 pm ഷൈ​ലി സിം​ഗ്
►പു​രു​ഷ 1500 മീ​റ്റ​ർ ഹീ​റ്റ്സ്: 10.32 pm - അ​ജ​യ് കു​മാ​ർ സ​രോ​ജ്
►പു​രു​ഷ ട്രി​പ്പി​ൾ​ജം​പ് യോ​ഗ്യ​ത: 11.05 pm - പ്ര​വീ​ണ്‍ ചി​ത്ര​വേ​ൽ, അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ർ, എ​ൽ​ദോ​സ് പോ​ൾ
More in Latest News :