+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ടി. സെ​വ​ൻ കാ​ഴ്ച ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്നു; ശ​സ്ത്ര​ക്രി​യ ഉ​ട​ൻ വേ​ണ്ടെ​ന്ന് വ​നം​വ​കു​പ്പ്

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ നി​ന്നു പി​ടി​ക്കൂ​ടി വ​നം വ​കു​പ്പ് സം​ര​ക്ഷി​ക്കു​ന്ന പി.​ടി. സെ​വ​ൻ എ​ന്ന ആ​ന​യു​ടെ കാ​ഴ്ച​ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​താ​യി സൂ​ച​ന. തൃ​ശൂ​രി​ൽ നി​ന്നു​ള്ള വെ​റ്റി​ന​റി ഡോ​ക
പി.​ടി. സെ​വ​ൻ കാ​ഴ്ച ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്നു; ശ​സ്ത്ര​ക്രി​യ ഉ​ട​ൻ വേ​ണ്ടെ​ന്ന് വ​നം​വ​കു​പ്പ്
പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ നി​ന്നു പി​ടി​ക്കൂ​ടി വ​നം വ​കു​പ്പ് സം​ര​ക്ഷി​ക്കു​ന്ന പി.​ടി. സെ​വ​ൻ എ​ന്ന ആ​ന​യു​ടെ കാ​ഴ്ച​ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​താ​യി സൂ​ച​ന. തൃ​ശൂ​രി​ൽ നി​ന്നു​ള്ള വെ​റ്റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പി​ടി സെ​വ​നെ ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന കാ​ഴ്ച​ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​താ​യി തെ​ളി​ഞ്ഞ​ത്.

ആ​ന​യ്ക്ക് നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന ശാ​സ്ത്ര​ക്രി​യ ഉ​ട​ൻ വേ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ് തീ​രു​മാ​നം.

2019 മു​ത​ൽ പാ​ല​ക്കാ​ട്ടെ ധോ​ണി, മാ​യാ​പു​രം, മു​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ൽ നാ​ശ​മു​ണ്ടാ​ക്കി​യ കൊ​മ്പ​നാ​യി​രു​ന്നു പി.​ടി 7. 2023 ജ​നു​വ​രി 22നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ദൗ​ത്യ​സം​ഘ​വും ചേ​ർ​ന്ന് പി​ടി 7നെ ​മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ​ത്.
More in Latest News :