കൊച്ചി: മൂന്നു ട്രെയിനുകൾക്ക് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ ആലുവ, അങ്കമാലി, ചാലക്കുടി എന്നിവടങ്ങളിൽ പുതിയതായി സ്റ്റോപ്പ് അനുവദിച്ചതായി ബെന്നി ബഹനാൻ എം പി. നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് ആലുവയിലും തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസിന് അങ്കമാലിയിലും, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന് ചാലക്കുടിയിലുമാണ് സ്റ്റോപ്പനുവദിച്ചത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണോ, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത് എന്ന് എം പി അറിയിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണോ, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത് എന്ന് എം പി അറിയിച്ചു.