+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ആ​യി​രം രൂ​പ ഉ​ത്സ​വ​ബ​ത്ത

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്സ​വ ബ​ത്ത പ്ര​ഖ്യാ​പി​ച്ചു. ആ​യി​രം രൂ​പ​യാ​ണ് ഉ​ത്സ​വ​ബ​ത്ത​യാ​യി ന​ല്‍​കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ആ​യി​രം രൂ​പ ഉ​ത്സ​വ​ബ​ത്ത
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്സ​വ ബ​ത്ത പ്ര​ഖ്യാ​പി​ച്ചു. ആ​യി​രം രൂ​പ​യാ​ണ് ഉ​ത്സ​വ​ബ​ത്ത​യാ​യി ന​ല്‍​കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും 100 പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഫേ​സ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

4.6 ല​ക്ഷം പേ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. ഇ​തി​നാ​യി 46 കോ​ടി രൂ​പ ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച​താ​യും കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. ഓ​ണം പ്ര​മാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് 4000 രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ച​ത്.

ബോ​ണ​സി​ന് അ​ര്‍​ഹ​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഉ​ത്സ​വ​ബ​ത്ത​യാ​യി 2750 രൂ​പ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓ​ണം അ​ഡ്വാ​ന്‍​സാ​യി 20000 രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​നു​വ​ദി​ച്ച​ത്.
More in Latest News :