+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​ര്‍​ഥാ​ട​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്; വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് ഇനി സ്ഥി​രം ട്രെയിൻ

കൊ​ച്ചി: തി​രു​പ്പ​തി, വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത. എ​റ​ണാ​കു​ളം വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് ട്രെ​യി​ൻ റെ​യി​ൽ​വെ സ്ഥി​ര​പ്പെ​ടു​ത്തി. കൊ​ല്ല​ത്തു​നി​ന്നും തി​രു​പ്പ​ത​യി
തീ​ര്‍​ഥാ​ട​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്; വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് ഇനി സ്ഥി​രം ട്രെയിൻ
കൊ​ച്ചി: തി​രു​പ്പ​തി, വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത. എ​റ​ണാ​കു​ളം- വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് ട്രെ​യി​ൻ റെ​യി​ൽ​വെ സ്ഥി​ര​പ്പെ​ടു​ത്തി. കൊ​ല്ല​ത്തു​നി​ന്നും തി​രു​പ്പ​ത​യി​ലേ​ക്ക് പു​തി​യ ട്രെ​യി​നും അ​നു​വ​ദി​ച്ചു.

എ​റ​ണാ​കു​ളം- വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​നാ​യി ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​വീ​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​താ​ണ് സ്ഥി​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നു തി​ങ്ക​ള്‍, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണു വേ​ളാ​ങ്ക​ണ്ണി സ​ര്‍​വീ​സ്.

ഉ​ച്ച​യ്ക്കു 12.35 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ദി​വ​സം രാ​വി​ലെ 5.50 ന് ​വേ​ളാ​ങ്ക​ണ്ണി​യി​ല്‍ എ​ത്തും. മ​ട​ക്ക ട്രെ​യി​ന്‍ ചൊ​വ്വ, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം 6.30 ന് ​വേ​ളാ​ങ്ക​ണ്ണി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ടു പി​റ്റേ​ദി​വ​സം ഉ​ച്ച​യ്ക്കു 12 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. കോ​ട്ട​യം, കൊ​ല്ലം, പു​ന​ലൂ​ര്‍, ചെ​ങ്കോ​ട്ട വ​ഴി​യാ​ണു സ​ര്‍​വീ​സ്.

തി​രു​പ്പ​തി-​കൊ​ല്ലം എ​ക്സ്പ്ര​സ് ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും മ​ട​ക്ക ട്രെ​യി​ന്‍ ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ലും സ​ര്‍​വീ​സ് ന​ട​ത്തും. തി​രു​പ്പ​തി​യി​ല്‍ നി​ന്നു ഉ​ച്ച​യ്ക്കു 2.40 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 6.20ന് ​കൊ​ല്ല​ത്ത് എ​ത്തും. കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, സേ​ലം വ​ഴി​യാ​ണു സ​ര്‍​വീ​സ്.

മ​ട​ക്ക​ട്രെ​യി​ന്‍ കൊ​ല്ല​ത്ത് നി​ന്നു രാ​വി​ലെ 10 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ 3.20ന് ​തി​രു​പ്പ​തി​യി​ലെ​ത്തും. ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് മ​ധു​ര​യി​ലേ​ക്ക് നീ​ട്ടാ​നും പാ​ല​ക്കാ​ട്-​തി​രു​ന​ൽ​വേ​ലി പാ​ല​രു​വി തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക് നീ​ട്ടാ​നും ഉ​ത്ത​ര​വാ​യി.
More in Latest News :